പാലക്കാട് സ്വദേശി. എം.എ, ബിഎഡ്, പിഎച്ച്ഡി ബിരുദങ്ങള്‍. കഥ, നോവല്‍, പഠനം, ബാലസാഹിത്യം എന്നീ മേഖലകളിലായി മുപ്പത്തിലധികം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സഹായത്തോടെ തോല്‍പ്പാവക്കൂത്തിനെക്കുറിച്ച് പഠനം നടത്തി. ലോക പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ ബ്രൂസ് ക്യാപ്‌ഫെററോടൊപ്പം പഠനസംഘത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി ചെറുകഥാപുരസ്‌കാരം, അങ്കണം കൊച്ചുബാവ പുരസ്‌കാരം, സംസ്‌കൃതി ചെറുകഥാപുരസ്‌കാരം, സൂര്യകാന്തി നോവല്‍ പുരസ്‌കാരം, തിലകന്‍ സ്മാരക നോവല്‍ പുരസ്‌കാരം, സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌കാരം എന്നിവ ലഭിച്ചു. 2013 മുതല്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയില്‍ ക്രിയേറ്റീവ് റൈറ്റിംഗ് അധ്യാപകനായി ജോലി ചെയ്യുന്നു. പങ്കാളി ഡോ. സുനിത ഗണേഷ്, മകള്‍ സ്‌നിഗ്ദ്ധ. വിലാസം : തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല തിരൂര്‍, മലപ്പുറം - 676502 ഫോണ്‍ : 7907989295 ഡോ. സി. ഗണേഷ്
