close

Book Details

KOMMAKKAYAM

Availability: In stock

ISBN: 9789355175793

Author: NISAR ILTHUMISH

Language: malayalam

Format: Paperback

₹145 ₹149
Qty

കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിൽ ഒരു മനുഷ്യനുണ്ട്. ജീവിതത്തേക്കാൾ മരണത്തെ കണ്ട ഒരു മനുഷ്യൻ. മരണത്തെ വെല്ലുവിളിച്ച്, തോൽപ്പിച്ച്, അയാൾ ജീവിതത്തിലേക്ക് കോരിയിട്ടത് നിരവധി പേരെയാണ്. നിഴൽപോലെ നീണ്ട കൈകളുമായി മരണം കുടിവെച്ചു പാർക്കുന്ന കയങ്ങളിൽ നിന്നും, കിണറുകളിൽ നിന്നും, വെള്ളച്ചാട്ടങ്ങളിൽ നിന്നും അയാളും കൂട്ടരും രക്ഷിച്ചവരുടെ മാത്രം കഥയല്ലിത്. പത്തും പതിനഞ്ചും ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹങ്ങളെ മാതൃവാത്സല്യത്തോടെ നെഞ്ചോടുചേർത്ത്, അനുകമ്പയോടെ, ആദരവോടെ ഈ ലോകത്തുനിന്നും അന്തിമോപചാരങ്ങളോടെ യാത്രയാക്കിയവരുടെയും കൂടിയാണ്. ഒരിടത്തും ആദരിക്കപ്പെടാതെ പോകുന്ന, പണത്തിന്റെയോ, പ്രശസ്തിയുടെയോ ധാരാളിത്തമില്ലാത്ത പച്ചയായ മനുഷ്യരുടെ അനുഭവക്കുറിപ്പുകൾ.

Author Details

NISAR ILTHUMISH

WRITER

കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിൽ 1986 ജൂൺ 26-ന് ജനനം. പിതാവ്: ഡെപ്യൂട്ടി തഹസിൽദാറായി വിരമിച്ച പരേതനായ ആനി ക്കോത്ത് മുഹമ്മദ്. മാതാവ്: ആയിഷ. തിരുവമ്പാടി ഇൻഫൻ്റ് ജീസസ് സ്കൂ‌ളിലും, ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററിയിലുമായി സ്കൂൾ വിദ്യാ ഭ്യാസം പൂർത്തിയാക്കി. അരീക്കോട് സീതി സാഹിബ് കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദവും ഇഗ്നോയിൽ നിന്നും ബിരുദാനന്തരബി രുദവും, ഫാറൂക്ക് കോളേജിൽ നിന്ന് ജേർണലിസം ആൻ്റ് മാസ് കമ്മ്യൂ ണിക്കേഷനിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. ജെ.ഡി.ടി. ആർട്‌സ് ആന്റ് സയൻസ് കോളേജ്, കുന്ദമംഗലം ഗവ. കോളേജ്, പഞ്ചാബിലെ (അമൃതസർ) ഡി.എ.വി. കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. ഇപ്പോൾ മണാശ്ശേരി എം.എ.എം.ഒ. കോളേജിലെ ജേർണലിസം വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. 2008-ൽ ‘ഓർമ്മകളും തേടി’ എന്ന നോവൽ പ്രസിദ്ധീകരിച്ചു. ഭാര്യ: ഷഹന നിസാർ. മകൾ : നൈലിൻ ജഹനാര. വിലാസം : ആനിക്കോത്ത് ഓമശ്ശേരി, കോഴിക്കോട്-673582 ഫോൺ : 9656324766