M.SABARISH
writerഭൂമിയിൽ ലോഹിയുടെ അവസാന ദിവസം. അന്നു രാവിലെ തത്തകളുടെ ഒരു കൂട്ടം വീട്ടിൽ വിരുന്നു വന്നിരുന്നതായി സിന്ധു ഓർക്കുന്നു. പല കിളികളും വരാറുണ്ടെങ്കിലും അങ്ങനെയൊരു തത്തക്കൂട്ടം പതിവില്ല. അവരന്ന് രാവിലെ മുതൽ കലപില കൂട്ടിക്കൊണ്ട് അവിടെയുണ്ടായിരുന്നു. ലോഹിയുടെ മരണശേഷം പിന്നീടൊരിക്കലും വന്നിട്ടുമില്ല. ലോഹിയെ കൊണ്ടുപോവാൻ വന്നവരാണ് ആ തത്തകളെന്നാണ് സിന്ധു വിശ്വസിക്കുന്നത്.