close

Book Details

ORU NADAN VESHYAYUDE ATHMAKADHA

Availability: In stock

ISBN: 9789355178404

Author: Sreeni Balussery

Language: malayalam

Format: Paperback

₹110 ₹120
Qty

ഏതൊരു നാട്ടിലും ആൺ പെൺ വ്യത്യാസമില്ലാതെ പ്രായഭേദമില്ലാതെ എല്ലാവരാലും കടാക്ഷിക്കപ്പെടുന്ന ഒരു പെണ്ണുണ്ടാവും. നാടിന്റെ ഇടവഴികളിൽ ഉറക്കത്തിലും ഉണർവ്വിലും ഉറക്കെച്ചിരിച്ച് കൊണ്ട് അവൾ ഒച്ചപ്പെടും. നാട്ടിലെ ആണുങ്ങൾക്കെല്ലാം അവളെയോർത്ത് മതിഭ്രമമുണ്ടാവും. നിറത്തിലും ഉടലളവുകളിലും മാത്രമേ നേരിയ വ്യത്യാസം കാണാനാവൂ. അവരുടെ ചിരികൾക്ക്, തമാശകൾക്ക്, നോട്ടങ്ങൾക്കൊക്കെയും ഒരേ ഛായയാണ്. അതിലൊരുവൾ ഒരു ഗ്രാമത്തിൽ തന്റെ അധിനിവേശ പതാക നാട്ടി, ആ കൊടിക്കൂറയ്ക്കു കീഴെയവൾ വാസനച്ചുണ്ണാമ്പ്‌ തേച്ച് സവിസ്തരം മുറുക്കിക്കൊണ്ട് ആണുങ്ങളെ ആഭിചാരം ചെയ്തു. മുറുക്കിച്ചുവന്ന ചുണ്ടും വയനാടൻ വെറ്റിലപ്പാക്കിന്റെ ചൂരുമുള്ള മൂക്കുത്തിമാതുവിന്റെ കഥ.

Author Details

Sreeni Balussery

Writer

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ ജനനം. 1972 മുതൽ എഴുതി വരുന്നു. 1988ൽ കോഴിക്കോട് നഗരസഭയിൽ ജോലിയിൽ പ്രവേശിച്ചു. 2009ൽ വിരമിച്ചു. വിവിധ പ്രസിദ്ധീകരണങ്ങളിലായി 500ലേറെ ചെറുകഥകൾ, 50ലേറെ നോവലുകൾ, 100ഓളം ലേഖനങ്ങൾ. ചിന്തുവിന്റെ ഗുഹായാത്ര എന്ന ബാലനോവലിന് 2000ലെ ഭീമാ സ്മാരക അവാർഡ്, 2001ലെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, പരകായം എന്ന നോവലിന് ആർ.കെ.രവിവർമ്മമാസ്റ്റർ സ്മാരക പുരസ്‌കാരം, നവോത്ഥാന സംസ്‌കൃതി മാസികയുടെ മികച്ച നോവലിസ്റ്റ് അവാർഡ്, അന്തി എന്ന കഥയ്ക്ക് ധാർമ്മികത മാസികയുടെ രചനാ പുരസ്‌കാരം, മരിച്ചുചെല്ലുമിടം എന്ന നോവലിന് 2019ലെ 24ഫ്രെയിം ഫിലിംസൊസൈറ്റിയുടെ ഗ്‌ളോബൽഎക്‌സലൻസി പുരസ്‌കാരം എന്നിവ ലഭിച്ചു. പ്രധാന കൃതികൾ: നോവലുകൾ: കുരുന്നാളി, വിഷക്കരു, സാലഭഞ്ജിക, ഗാന്ധിക്കുറുപ്പും കാക്കകളും, പ്രജായാനം, റേഡിയോ, ജീന, വക്കുപൊട്ടിയ ജീവിതങ്ങൾ, മരിച്ചുചെല്ലു മിടം, പരകായം, കത്തുന്ന കൈരളി 60ൽ ഒരു തിരക്കഥ, ജീവിച്ചിരിക്കുന്നു, ‘ട്ട’, മഹാനായ കള്ളൻ (5 നോവെല്ലകൾ) സൂര്യചുംബനം (4 നോവലെറ്റുകൾ) ചെറുകഥാ സമാഹാരങ്ങൾ: മഞ്ചാടി, മാനികിൻ, അന്തി, ഇരുതലമൂരി, ഭവാനി ഹോട്ടൽ നർമ്മചൂർണ്ണം (ഹാസ്യകഥകൾ) ലേഖനങ്ങൾ: റെയ്ഞ്ച് പോയ ഭഗവാൻ. ബാലസാഹിത്യം: (നോവലുകൾ) ചിന്തുവിന്റെ ഗുഹായാത്ര, നിർമ്മല്ലൂർകാട്ടിലെ വിരുന്നുകാർ, രക്ഷകന്റെ ഇന്ദ്രജാലങ്ങൾ, രണ്ടുകൂട്ടുകാരികൾ, മഞ്ഞപ്പുഴയുടെ കണ്ണുനീർ, സ്വർണ്ണക്കൂടും ചങ്ങലയും. വെളിപാട്, ദക്ഷിണ, കരിനിഴൽ എന്നീ ഷോർട്ഫിലിമുകൾ.