close

Book Details

EZHUTHINTE PANISHALA

Availability: In stock

ISBN: 97889355174673

Author: DR. C. GANESH

Language: malayalam

Format: Paperback

₹210 ₹220
Qty

മലയാള സര്‍വകലാശാലയിലെ ക്രിയേറ്റീവ് റൈറ്റിംഗ് കോഴ്‌സിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുമ്പോള്‍ പാഠ്യപദ്ധതിയുടെ കീഴില്‍ വരുന്ന വിഷയങ്ങള്‍ ഹ്രസ്വമായി പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടിരുന്നു. അങ്ങനെയാണ് കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി സര്‍ഗാത്മകരചനാ ക്ലാസുകളില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ചിലത് ഉള്‍പ്പെടുത്തി ഇത്തരമൊരു പുസ്തകത്തിലേക്ക് എത്തിയത്. ഇത് സര്‍ഗാത്മക രചന പഠിക്കാന്‍ ഉദ്ദേശിക്കുന്ന തുടക്കക്കാര്‍ക്കുള്ള പുസ്തകമാണ്. അതിനാല്‍ പ്രാഥമിക വിവരങ്ങളാണ് കൂടുതല്‍. മാര്‍ക്കേസ് മുതല്‍ എസ്. ഹരീഷ് വരെയുള്ള ഉദാഹരണങ്ങള്‍. ഒപ്പം രചനാ പരിശീലനങ്ങളും ചേര്‍ത്തിട്ടുണ്ട്.

Author Details

DR. C. GANESH

WRITER

പാലക്കാട് സ്വദേശി. എം.എ, ബിഎഡ്, പിഎച്ച്ഡി ബിരുദങ്ങള്‍. കഥ, നോവല്‍, പഠനം, ബാലസാഹിത്യം എന്നീ മേഖലകളിലായി മുപ്പത്തിലധികം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സഹായത്തോടെ തോല്‍പ്പാവക്കൂത്തിനെക്കുറിച്ച് പഠനം നടത്തി. ലോക പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ ബ്രൂസ് ക്യാപ്‌ഫെററോടൊപ്പം പഠനസംഘത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി ചെറുകഥാപുരസ്‌കാരം, അങ്കണം കൊച്ചുബാവ പുരസ്‌കാരം, സംസ്‌കൃതി ചെറുകഥാപുരസ്‌കാരം, സൂര്യകാന്തി നോവല്‍ പുരസ്‌കാരം, തിലകന്‍ സ്മാരക നോവല്‍ പുരസ്‌കാരം, സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌കാരം എന്നിവ ലഭിച്ചു. 2013 മുതല്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയില്‍ ക്രിയേറ്റീവ് റൈറ്റിംഗ് അധ്യാപകനായി ജോലി ചെയ്യുന്നു. പങ്കാളി ഡോ. സുനിത ഗണേഷ്, മകള്‍ സ്‌നിഗ്ദ്ധ. വിലാസം : തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല തിരൂര്‍, മലപ്പുറം - 676502 ഫോണ്‍ : 7907989295 ഡോ. സി. ഗണേഷ്