close

Book Details

Mamoottism Nadante Parinamam

Availability: In stock

ISBN: 9789355177070

Author: Rineesh Thiruvallur

Language: malayalam

Format: Paperback

₹200 ₹230
Qty

അഭിനയപരിണാമത്തിന്റെ പടവുകള്‍ ഓരോന്നും പിന്നിട്ട് നടനലോകത്ത് സ്വന്തമായൊരു ഭാവനാഭൂപടം വരച്ചിട്ട മഹാനടനാണ് മമ്മൂട്ടി. അരനൂറ്റാണ്ട് കാലത്തിനിടയില്‍ മനുഷ്യാവസ്ഥയുടെ എല്ലാ തലങ്ങളിലും വേരോടിപ്പടര്‍ന്ന നടന്റെ അഭിനയപരിണാമത്തെക്കുറിച്ചുള്ള പുസ്തകം. കഥാപാത്രങ്ങളെ കുറിച്ച് ആഴത്തിലും പരപ്പിലും ചിന്തിക്കുകയും ഉള്‍ക്കാഴ്ചയോടെ തിരക്കഥയെ സമീപിക്കുകയും ചെയ്യുന്ന മമ്മൂട്ടിയുടെ സിനിമകള്‍ എല്ലാ അഭിനേതാക്കള്‍ക്കും പ്രചോദനാത്മകമായ പാഠപുസ്തകമാണ്. മമ്മൂട്ടിയുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ വിശകലനം ചെയ്യുകയാണ് യുവ എഴുത്തുകാരന്‍ റിനീഷ് തിരുവള്ളൂര്‍ ഈ പുസ്തകത്തില്‍.

Author Details

Rineesh Thiruvallur

WRITER

കോഴിക്കോട് ജില്ലയിലെ വടകര തിരുവള്ളൂർ സ്വദേശി. പുത്തലത്ത് കണാരന്റെയും കമലയുടെയും മകൻ. തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ, കോഴിക്കോട് ഗവ: ലോ കോളേജ്, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം പ്രസ്സ് ക്ലബ് തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ. കൈരളി ടി വിയിൽ മാധ്യമ പ്രവർത്തകനായും വടകര, കോഴിക്കോട് ബാറുകളിൽ അഭിഭാഷകനായും ജോലി ചെയ്തു. പിണറായി വിജയന്‍ ദേശം ഭാഷ ശരീരം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. ജീവിത പങ്കാളി - ശ്രുതി തെഞ്ചേരി (അഭിഭാഷക) മകൾ - നിലാവ് ആർ ശ്രുതി ഫോൺ- 9496345493 ഇമെയിൽ: rineeshpress@gmail.com