close

Book Details

AMAYA

Availability: In stock

ISBN: 9789355179364

Author: PRASANTH PRATHAP KAIPPALLIL

Language: malayalam

Format: Paperback

₹320 ₹330
Qty

നിങ്ങളുടെ ആദ്യ പ്രണയം ഓർമയുണ്ടോ? ഒരു കുഞ്ഞിനെ പോലെ വിശുദ്ധവും സുന്ദരവുമായ ഒന്ന്. അങ്ങനെയൊരു ഓർമ്മയുടെ തിരിവുകളിൽ നമ്മെ കൊണ്ടുചെന്നു നിർത്തും ഈ പുസ്തകം. വേദന കിനിയുന്ന ഓർമകളും മധുരമേറുന്ന പ്രേമകാലവും കൈകോർത്ത് മുന്നേറുന്ന ‘അമയ’ ആദ്യപ്രണയത്തിന്റെ തുടിപ്പും ചൂരും വായനക്കാരുടെ ഹൃദയത്തിലേക്ക് കുടഞ്ഞിടുന്നു. തെളിഞ്ഞ ജലം പോലെ പ്രണയിക്കാൻ കഴിയുന്ന മനുഷ്യർ ഭാഗ്യവാന്മാരാണ്. കൊടും വേനലിലും വരൾച്ചയിലും ഒരാൾ മറ്റൊരാൾക്ക്‌ തണലും വഴിയുമാകുന്നത് എങ്ങനെ എന്ന് നോവൽ കാണിച്ചുതരും - ഒരു കുഞ്ഞിന്റെ ജനന നിമിഷത്തിൽ പിറവിയെടുക്കുന്ന രണ്ടു ഹൃദയങ്ങളുടെ കഥ.

Author Details

PRASANTH PRATHAP KAIPPALLIL

WRITER

1990 ഫെബ്രുവരി 17-ന് ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിൽ പ്രതാപൻ കൈപ്പള്ളിലിന്റെയും അജിതകുമാരിയുടെയും മകനായി ജനനം. എംജി യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആൻഡ് നെറ്റ്‌വർക്ക് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടമാണ് എഴുത്തിലേയ്ക്ക് കൊണ്ടെത്തിച്ചത്. സഹോദരി പ്രജിതാ പ്രതാപ്. Email : prasanthkaippallil2015@gmail.com