close

Book Details

VASANTHAM POLE

Availability: In stock

ISBN: 9789355176592

Author: GAYATHRI CHANDRALEKHA

Language: malayalam

Format: Paperback

₹260 ₹270
Qty

പ്രണയം മരണത്തെക്കാൾ ശക്തമാണ്. ഉപാധികളോ അധികാര പ്രയോഗങ്ങളോ പിടിച്ചുവാങ്ങലുകളോ അവിടെയില്ല. ആഘോഷങ്ങളും ആരവങ്ങളും നിലച്ചുപോയ രണ്ടു മനുഷ്യർ ഒച്ചപ്പെടുത്താതെ ഏറ്റവും ഹൃദ്യമായി ഹൃദയം പകുത്തുനൽകുന്നത് കാണാം. സങ്കടങ്ങളിലും നിരാസങ്ങളിലും വിറച്ച് വിറങ്ങലിച്ച് ഒലിച്ചു പോവുമ്പോൾ ഒരാൾ മറ്റൊരാളെ ഒരൊഴുക്കിനും വിട്ടുകൊടുക്കാതെ ചേർത്ത് പിടിക്കുന്നത് കാണാം. സ്നേഹമെന്നത് ഉയിർവേദനയ്ക്കുള്ള ഉപ്പുനീരാണെന്ന് മാധവിയും ജയകൃഷ്ണനും സാക്ഷ്യം പറയുന്നു. സ്നേഹത്തിന്റെ ഭാഷ ചൂടും ചൂരും ആറിപ്പോകാതെ വായനക്കാരിലേക്ക് എത്തിക്കുന്ന ആഖ്യാനശൈലി നോവലിനെ വേറിട്ട് നിർത്തുന്നു.

Author Details

GAYATHRI CHANDRALEKHA

WRITER

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്ത് കീഴാറ്റിങ്ങലിൽ ചന്ദ്രന്റെയും ലേഖയുടെയും മകളായി 1999 - ജൂൺ 8-ന് ജനനം. തിരുവനന്തപുരം സെന്റ് സേവിയേഴ്‌സ് കോളേജിൽ നിന്ന് ബിഎസ് സി കെമിസ്ട്രിയിൽ ബിരുദവും തിരുവനന്തപുരം മെഡിക്കൽകോളേജിൽ നിന്ന് മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ ഡിപ്ലോമയും പൂർത്തിയാക്കി. മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ മൈക്രോബയോളജി വിഭാഗം ഇന്റേൺ ലബോറട്ടറി ടെക്നോളജിസ്റ്റ് ആയി ജോലി ചെയ്യുന്നു. സഹോദരി പൂജ. email : lekhachandran1999@gmail.com ഗായത്രി ചന്ദ്രലേഖ