close

Book Details

NOORU CHUMBANANGALIL AADYATHEDH

Availability: In stock

ISBN: 9789355178367

Author: SHAFNA MAJIDA

Language: malayalam

Format: Paperback

₹200 ₹210
Qty

ജീവിതത്തിന്റെ ഋതുക്കളെ, വൈകാരികതകളെ, ദൗർബല്യങ്ങളെ, കൗതുകങ്ങളെ അങ്ങനെ നിറക്കാഴ്ചകളെയെല്ലാം അപ്പാടെ ത്യജിച്ചുള്ള അതിജീവനമാണ് ഒരു പട്ടാളക്കാരന്റേത്. ആയുധങ്ങളേക്കാൾ, മനക്കരുത്തുകൊണ്ട് മുന്നേറുന്നവർ. ചങ്കുറപ്പോടെ വിജയക്കൊടി പാറിക്കുന്നവർ. മറ്റുചിലപ്പോൾ ലക്ഷ്യസ്ഥാനങ്ങൾക്കരികെ വീരമൃത്യു വരിക്കുന്നവർ. നാട് കാക്കാൻ കണ്ണിമചിമ്മാതെ കാവലിരിക്കുന്ന അവരിലൊരുവന്റെ കഥയാണിത്. ചോരവാർന്നിട്ടും മഞ്ഞിൽ പുതഞ്ഞു കിടന്നിട്ടും ഉയിരറ്റുപോകാതെ ജീവിതത്തെ മുറുക്കെപ്പിടിച്ച് കയറിവന്ന ഒരു പട്ടാളക്കാരന്റെ കഥ. ഒരു ജവാന്റെ, മകന്റെ, അച്ഛന്റെ, പങ്കാളിയുടെ, സുഹൃത്തിന്റെ അങ്ങനെ നിരവധി വേഷങ്ങൾ പകർന്നാടുന്ന ഒരുവൻ സ്വത്വം തേടിയിറങ്ങുന്ന യാത്ര, പിറന്ന മണ്ണ് കാക്കുന്ന ആ മനുഷ്യന്റെ ഉള്ളിലെ തീയും ചൂടും ആവാഹിച്ച നോവൽ.

Author Details

SHAFNA MAJIDA

WRITER

തൃശൂർ ജില്ലയിലെ പെരുമ്പിലാവ് സ്വദേശി. 1993-ൽ ജനനം. അൻസാർ ഇംഗ്ലീഷ് സ്കൂൾ പെരുമ്പിലാവ്, എം ഇ എസ് കോളേജ് മാറമ്പള്ളി, കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് എന്നിവിടങ്ങളിലായിരുന്നു പഠനം. ജേർണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. ഡിജിറ്റൽ മാർക്കറ്റിംഗ്, കൊണ്ടന്റ് ക്രിയേഷൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു. 2022ൽ ഡിസി ബുക്സിലൂടെ പുറത്തിറക്കിയ ‘നാമിടങ്ങൾ കഥ പറയുമ്പോൾ’ എന്ന ചെറുകഥാ സമാഹാരമാണ് ആദ്യ പുസ്തകം. ആനുകാലികങ്ങളിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2023ൽ സൈകതം ബുക്സ് പ്രസിദ്ധീകരിച്ച ‘കപ്ലിക്ക’ എന്ന നോവലാണ് മറ്റൊരു കൃതി. വിവാഹിതയാണ്. ഒരു മകളുണ്ട്. shafnayasmin@gmail.com